യൂസുഫലിയുടെ 50 വർഷത്തെ പ്രവാസ ജീവിതത്തിന്റെ ഓർമ്മക്കായി 50 സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ പ്രഖ്യാപിച്ചു
വ്യവസായ പ്രമുഖൻ എം എ യൂസുഫലി പ്രവാസ ജീവിതത്തിന് അൻപത് ആണ്ട് പൂർത്തിയാക്കിയതിന്റെ ഓർമ്മക്കായി 50 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ പ്രഖ്യാപിച്ചു.
യൂസുഫലിയുടെ മരുമകനും പ്രമുഖ വ്യവസായിയുമായ ഷംസീർ വയലിൽ ആണ് പദ്ധതി ഒരുക്കുന്നത്.
പിന്നാക്ക മേഖലയിലുള്ളവർക്കും സംഘർഷ മേഖലയിലുള്ള ജന്മനാ ഹൃദ്രോഗമുള്ളവരെയുമാണ് പദ്ധതി കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്.
1973 ഡിസംബർ 31 ന് യു എ ഇയിൽ കപ്പലിറങ്ങിയ യൂസുഫലി മലയാളികൾക്ക് അഭിമാനമായി വളർന്ന് പ്രവാസ ജീവിതത്തിൽ 50 ആണ്ട് പൂർത്തിയാക്കിയത് മലയാളികൾ വലിയ ആഹ്ലാദത്തോടെയാണ് സോഷ്യൽ മീഡിയയിൽ ആഘോഷിച്ചത്.
യു എ ഇയിലെത്താൻ ഉപയോഗിച്ച തന്റെ ആദ്യ പാസ്പോർട്ട് യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദിന് യൂസുഫലി കാണിച്ച് കൊടുക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa