ഹൈഫ രാജകുമാരി സത്യപ്രതിജ്ഞ ചെയ്തു
റിയാദ് : സ്പെയിനിലെ അംബാസഡറായി നിയമിതയായ ഹൈഫ ബിൻത് അബ്ദുൽ അസീസ് ആൽ മുഖ്‌രിൻ ഉൾപ്പെടെ പുതുതായി നിയമിതരായ സൗദി അംബാസഡർമാർ ചൊവ്വാഴ്ച സൽമാൻ രാജാവിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.
തങ്ങളുടെ മതത്തോടും രാജാവിനോടും രാജ്യത്തോടും വിശ്വസ്തരായിരിക്കാനും രാജ്യത്തിന്റെ രഹസ്യങ്ങൾ സംരക്ഷിക്കാനും ആഭ്യന്തരമായും അന്തർദേശീയമായും അതിന്റെ താൽപ്പര്യങ്ങളും സംവിധാനങ്ങളും ഉയർത്തിപ്പിടിക്കാനും അംബാസഡര്മാർ പ്രതിജ്ഞയെടുത്തു.
സ്പെയിനിനു പുറമെ, ജപ്പാനിലേക്ക് ഗാസി ബിൻസാഗർ, ഹംഗറിയിലേക്ക് മജിദ് അൽ അബ്ദാൻ, മൗറീഷ്യസിലേക്ക് ഫയാസ് അൽ തിംയാത്ത്, ഉഗാണ്ടയിലേക്ക് മുഹമ്മദ് ബിൻ ഖലീൽ, ബൾഗേറിയയിലേക്ക് റാമി അൽ ഒതൈബി എന്നിവരാണ് നിയമിതനായത്.
യുനെസ്കോയിലെ ആദ്യത്തെ സൗദി വനിതാ അംബാസഡർ ആണ് ഹൈഫ രാജകുമാരി. സ്പെയിനിലെ സൗദി അംബാസഡറായി ഹൈഫ രാജകുമാരിയുടെ നിയമനം സൗദി അറേബ്യയിൽ നടന്നുകൊണ്ടിരിക്കുന്ന പരിവർത്തനങ്ങളുടെ പ്രതിഫലനമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa