ഫലസ്തീനികൾക്കുള്ള സഹായവുമായി സൗദിയുടെ 36 ആാമത് വിമാനം അൽ അരീഷ് എയർപോർട്ടിലിറങ്ങി
കിംഗ് സൽമാൻ റിലീഫ് സെന്ററിൻ്റെ ഫലസ്തീനികൾക്കുള്ള 36-ാമത് സൗദി ദുരിതാശ്വാസ വിമാനം ഈജിപ്തിലെ അൽ-അരീഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി.
24 ടൺ ഭാരമുള്ള സാമഗ്രികളുമായി പറന്ന വിമാനത്തിൽ ഭക്ഷണം, മെഡിക്കൽ, പാർപ്പിടം എന്നിവ ഉൾക്കൊള്ളുന്നു.
അതോടൊപ്പം കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ പലസ്തീൻ റെഡ് ക്രസന്റുമായി ഏകോപിപ്പിച്ച് ഗാസ മുനമ്പിലെ ദുരിതബാധിതരായ ഫലസ്തീനികൾക്കുള്ള മാനുഷിക സഹായം വിതരണം ചെയ്യുന്നത് തുടരുകയാണ്.
സൗദി ഭരണ നേതൃത്വം ആഹ്വാനം ചെയ്ത ജനകീയ കാമ്പയിനിന്റെ ഭാഗമായാണ് ഗാസക്കുള്ള സഹായങ്ങൾ നൽകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa