സൗദിയിൽ ഈ വാചകം ഉപയോഗിച്ച് കസ്റ്റമറെ സ്വാഗതം ചെയ്യുന്നത് തടവ് വരെ ലഭിക്കാവുന്ന കുറ്റമാണെന്ന് അഭിഭാഷകൻ
സൗദിയിൽ കസ്റ്റമറെ സ്വാഗതം ചെയ്യുന്നതിനു ഉപയോഗിക്കുന്ന വാക്കുകളിൽ സൂക്ഷമത പുലർത്തേണ്ടതിൻ്റെ ആവശ്യകത പ്രമുഖ സൗദി അഭിഭാഷകൻ സിയാദ് അൽ ശഅലാൻ ഓർമ്മപ്പെടുത്തി.
ഒരു കസ്റ്റമറെ ”ഹലാ ഖൽബീ” ( ഓ മൈ ഹാർട്ട് ) എന്ന പദ പ്രയോഗത്തിലൂടെ അഭിസംബോധന ചെയ്യുന്നതിനെയാണ് അഭിഭാഷകൻ സിയാദ് സൂക്ഷിക്കണമെന്ന് ഓർമ്മപ്പെടുത്തിയത്.
ഇത്തരം വാക്കുകൾ കൊണ്ട് അഭിസംബോധന ചെയ്യുന്നത് ഏതെങ്കിലും രീതിയിൽ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടാൽ അത് വാക്കുകൾ കൊണ്ടുള്ള പീഡനമായി പരിഗണിക്കും എന്നാണ് സിയാദ് പറയുന്നത്.
വാക്കുകൾ കൊണ്ടുള്ള പീഡനത്തിന് രണ്ട് വര്ഷം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കാനുള്ള വകുപ്പുണ്ടെന്നും സിയാദ് ഓർമ്മപ്പെടുത്തുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa