സൗദിയിൽ കഴിഞ്ഞ നാല് ദിവസങ്ങൾക്കുള്ളിൽ 1430 തൊഴിൽ കേസുകൾക്ക് പരിഹാരമായി
റിയാദ്: 2024 ലെ ആദ്യ നാല് ദിവസങ്ങളിൽ സൗദിയിലെ ലേബർ കോടതികളിൽ 2,302 കേസുകൾ സ്വീകരിച്ചതായി നീതിന്യായ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പറയുന്നു.
ആകെ 3292 സെഷനുകൾ നടന്നു. 1333 വിധി ന്യായങ്ങളും 341 കരാറുകളും പുറപ്പെടുവിച്ചു.1430 തൊഴിൽ കേസുകൾക്ക് പരിഹാരം കണ്ടു.
307 കേസുകളുമായി റിയാദ് പ്രവിശ്യയിൽ ആണ് ഏറ്റവും കൂടുതൽ തൊഴിൽ കേസുകൾ രെജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. 8 കേസുകളുമായി അൽ ബാഹ മേഖല ഏറ്റവും കുറഞ്ഞ തൊഴിൽ കേസുകൾ രെജിസ്റ്റർ ചെയ്തു.
മദീന മേഖലയിൽ 164 കേസുകളും അസീർ മേഖലയിൽ 147 കേസുകളും ഖസീം മേഖലയിൽ 122 കേസുകളും ഹായിൽ മേഖലയിൽ 72 കേസുകളും ജസാൻ മേഖലയിൽ 62 കേസുകളും തബൂക്ക് മേഖലയിൽ 38 കേസുകളും അൽ-ജൗഫ് മേഖലയിൽ 34 കേസുകളും നജ്‌റാൻ മേഖലയിൽ 32 കേസുകളും രെജിസ്റ്റർ ചെയ്തതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa