സൗദിയിലെ അടുത്തയാഴ്ചത്തെ കാലാവസ്ഥ വ്യക്തമാക്കി ഔദ്യോഗിക വാക്താവ്
റിയാദ്: രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും അടുത്ത ആഴ്ചയിൽ മഴയ്ക്കുള്ള സാധ്യത കുറയുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ കാലാവസ്ഥാ നിരീക്ഷകൻ അഖീൽ അൽ-അഖീൽ പറഞ്ഞു.
രാജ്യത്തിൻ്റെ ഭൂരിപക്ഷം ഏരിയകളിലും ഒരു വായു ശക്തിയുടെ സാന്നിദ്ധ്യമുണ്ടെന്നും സ്വാഭാവികമായും കാലാവസ്ഥ തണുപ്പാകുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ഏതാനും ദിവസങ്ങളിൽ മഞ്ഞുവീഴ്ചയുടെ ലക്ഷണങ്ങൾ ഇല്ലെന്നും താപനില കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസങ്ങളിൽ മക്ക പ്രവിശ്യയിലും മറ്റും ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa