വികസിപ്പിച്ച കൊറോണ വാക്സിൻ മുടി കൊഴിച്ചിലിനും അലസതയ്ക്കും കാരണമാകുമോ ? ഡോ:അസീരി പ്രതികരിക്കുന്നു
റിയാദ്: വികസിപ്പിച്ച വാക്സിനുകൾ മുടി കൊഴിച്ചിലിനും അലസതയ്ക്കും കാരണമാകുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ചുകൊണ്ട് ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി.
ഇത്തരം കിംവദന്തികൾ വാക്‌സിനുകളെ സംബന്ധിച്ച് സാധാരണമായ ഒന്നാണ് എന്നാണ് ഡോ: അസീരി വ്യക്തമാക്കുന്നത്.
”ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും വിജയകരമായ മെഡിക്കൽ ഇടപെടലുകളിൽ ഒന്നാണ് എല്ലാത്തരം വാക്സിനുകളും എന്ന് വ്യക്തവും തെളിയിക്കപ്പെട്ടതുമാണ്, വാക്‌സിനേഷനും വാക്‌സിനുകളും എന്ന ആശയം പൂർണ്ണമായും നിരസിക്കുന്ന ഒരു കൂട്ടം വിവിധ സമൂഹങ്ങളിലുണ്ട്.”.
പകർച്ചവ്യാധിക്ക് ശേഷം ഈ വാക്സിനുകൾ വികസിപ്പിച്ചെടുക്കുന്ന രീതിയിൽ ഒരു വലിയ വികസനം ഉണ്ടായിട്ടുണ്ട്, ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി എന്നിവയുടെ കാര്യത്തിൽ വാക്സിനേഷന്റെ ഏറ്റവും മികച്ച കാലഘട്ടങ്ങളിലൊന്നിനാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത് എന്നും അസീരി കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa