സൗദിയിൽ പുതിയ ബിസിനസ് തുടങ്ങുന്നവരുടെ എണ്ണത്തിൽ വൻ വളർച്ച
റിയാദ്: സൗദിയിൽ പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
2023 നാലാം പാദത്തിൽ മാത്രം 95,000 വാണിജ്യ രജിസ്റ്ററുകൾ ഇഷ്യു ചെയ്തതായി സൗദി വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി.
23 ശതമാനം വർദ്ധനവാണ് പുതിയ രെജിസ്ട്രേഷനിൽ ഉണ്ടായിട്ടുള്ളത്. ഇതോടെ വർഷാവസാനത്തോടെ മൊത്തം വാണിജ്യ രജിസ്റ്ററുകൾ 1.4 ദശലക്ഷത്തിലധികമായി.
വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ 2023 നാലാം പാദത്തിലെ ബിസിനസ് സെക്ടർ ബുള്ളറ്റിനിലാണ് ഈ വിവരങ്ങൾ അടങ്ങിയിരിക്കുന്നത്.
സ്ഥാപനങ്ങളുടെ നിലവിലുള്ള മൊത്തം വാണിജ്യ രജിസ്റ്ററുകളിൽ സ്ത്രീകളുടെ ശതമാനം 38 ശതമാനത്തിലെത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
പുതിയ വാണിജ്യ രെജിസ്റ്ററുകളിൽ ഏറ്റവും വലിയ കുതിപ്പ് ഇ-കോമഴ്സ് മേഖലയിലാണ് ഉണ്ടായിട്ടുള്ളത്. ഈ മേഖലയിലെ വാണിജ്യ രജിസ്റ്ററുകളുടെ എണ്ണം 2023 നാലാം പാദത്തിന്റെ അവസാനത്തോടെ 37,400 ൽ എത്തിയിട്ടുണ്ട്. 24 ശതമാനം വളർച്ചാ നിരക്കാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa