ഇന്ത്യയും സൗദിയും ഹജ്ജ് കരാറിൽ ഒപ്പിട്ടു
ജിദ്ദ: ഈ വർഷത്തെ ഹജ്ജിനുള്ള ഉഭയ കക്ഷി കരാറിൽ ഇന്ത്യയും സൗദിയും ഒപ്പിട്ടു.
ഇന്ത്യയെ പ്രതിനിധീകരിച്ച് ന്യൂനപക്ഷ മന്ത്രി സ്മൃതി ഇറാനിയും സൗദിയെ പ്രതിനിധീകരിച്ച് ഹജ്ജ് മന്ത്രി ഡോ:തൗഫീഖ് അൽ റബീഅയുമാണ് കരാറിൽ ഒപ്പിട്ടത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഹജ്ജ് കരാർ പൂർത്തീകരണത്തിൽ സ്മൃതി ഇറാനി സന്തോഷം രേഖപ്പെടുത്തി.
തീർത്ഥാടകർക്ക് പൂർണ്ണ ഡിജിറ്റലൈസേഷൻ സേവനം നൽകുന്ന ഇന്ത്യൻ സർക്കാരിന്റെ താത്പര്യത്തെ സൗദി ഗവണ്മെന്റ് പ്രശംസിച്ചതായി സ്മൃതി ഇറാനി കുറിച്ചു.
ഹജ്ജ് തീർത്ഥാടനത്തില് മെഹ് റം ഇല്ലാതെ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർദ്ദേശം നൽകിയതായും മന്ത്രി സുചിപ്പിച്ചു.
കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളിിധരനും കരാർ ഒപ്പിടൽ ചടങ്ങിൽ സന്നിഹിതനായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa