സൗദി എയർപോർട്ടുകളിലേക്ക് ലഗേജില്ലാതെ പോകാനുള്ള സൗകര്യം ഒരുങ്ങുന്നു
ലഗേജുകൾ കയ്യിൽ കരുതി എയർപോർട്ടിലേക്ക് പോകുന്ന സിസ്റ്റം മാറ്റാനൊരുങ്ങി സൗദി എയർപോർട്ട് ഹോൾഡിംഗ് കംബനി.പുതിയ പദ്ധതി പ്രകാരം യാത്രക്കാരൻ്റെ താമസ സ്ഥലത്ത് വെച്ച് തന്നെ കംബനി നേരിട്ട് പോയി ലഗേജുകൾ കളക്റ്റ് ചെയ്യും.
ഇതോടെ യാത്രക്കാരനു കൈയിലെ അത്യാവശ്യമുള്ള ഹാൻഡ് ബാഗ് മാത്രമെടുത്ത് എയർപോർട്ടിലേക്ക് പോകാനും ലഗേജിനെക്കുറിച്ച് ചിന്തിക്കേണ്ട സാഹചര്യം ഒഴിവാക്കാനും സാധിക്കും. യാത്രക്കാരൻ ഇറങ്ങുന്ന ഡെസ്റ്റിനേഷനിൽ അയാളുടെ ലഗേജ് അയാളെ കാത്തിരിപ്പുണ്ടാകും.
ഈ വർഷം ആദ്യ പാദത്തിൽ തന്നെ സൗദിയിലെ എയർപോർട്ടുകളിൽ ഈ സേവനം ലഭ്യമാകും. ഈ സേവനം ലഭ്യമാകുന്നതിനു പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന എയർലൈനുകളിലൊന്നിൽ ടിക്കറ്റ് റിസർവേഷൻ ഉണ്ടായിരിക്കണമെന്നും യാത്രയ്‌ക്ക് ആവശ്യമായ എല്ലാ രേഖകളും നൽകണമെന്നും ലഗേജുകൾ നിരോധിത ഇനങ്ങളിൽ നിന്ന് മുക്തമായിരിക്കണമെന്നും വ്യവസ്ഥയാണ്.
സൗദിയിലെ വിമാനത്താവളങ്ങൾ നിയന്ത്രിക്കുന്നത് എയർപോർട്ട് ഹോൾഡിംഗ് കമ്പനിയാണ്. പുതിയ സേവനം ആഭ്യന്തര യാത്രക്കാർക്കും , അന്താരാഷ്ട്ര യാത്രക്കാർക്കും ലഭ്യമാകും.
സൗദി വിഷൻ 2030 ന്റെ അഭിലാഷങ്ങൾക്കും ലക്ഷ്യങ്ങൾക്കും അനുസൃതമായി യാത്രാനുഭവം മെച്ചപ്പെടുത്തുക, കാത്തിരിപ്പ് സമയം കുറയ്ക്കുക, യാത്രക്കാരുടെ താമസസ്ഥലത്ത് നിന്നുള്ള യാത്രയിൽ ലൈറ്റ് ലഗേജ് മാത്രം കൊണ്ടുപോകുന്നത്തിലേക്ക് പരിമിതപ്പെടുത്തുക എന്നിവയാണ് പുതിയ സംവിധാനം വഴി ലക്ഷ്യമിടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa