സൗദിയിൽ പ്രവാസികൾക്ക് എത്ര റിയാലിൻ്റെ സ്വത്ത് ഉണ്ടെങ്കിൽ പ്രീമിയം ഇഖാമ ലഭിക്കും ? വിശദമായി അറിയാം
സൗദിയിൽ പ്രീമിയം ഇഖാമ ലഭിക്കാനുള്ള മാനദണ്ഡങ്ങൾ വിപുലീകരിച്ചതോടെ പ്രീമിയം ഇഖാമയെക്കുറിച്ച് നിരവധി പ്രവാസികൾ ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്.
നിലവിൽ പ്രവാസികൾക്ക് പ്രീമിയം ഇഖാമ എടുക്കാൻ സാധിക്കുന്ന മാർഗങ്ങളിൽ എളുപ്പമേറിയ ഒരു വഴി സൗദിയിൽ സ്വത്ത് കൈവശം ഉണ്ടായിരിക്കുകയോ ഉപയോഗപ്പെടുത്തുകയോ ചെയ്യുക എന്ന യോഗ്യതയുണ്ടായിരിക്കുകയാണ്.
പ്രീമിയം ഇഖാമ ലഭിക്കാൻ ഒരു വിദേശിക്ക് ആവശ്യമായ പ്രോപ്പർട്ടി മൂല്യം, യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവ പ്രീമിയം റെസിഡൻസി സെന്റർ വെളിപ്പെടുത്തുന്നു. അവ താഴെ കൊടുക്കുന്നു.
യോഗ്യതാ മാനദണ്ഡങ്ങൾ: സൗദി അറേബ്യയിൽ 4 മില്യൺ റിയാലിൽ കുറയാത്ത റിയൽ എസ്റ്റേറ്റ് ആസ്തികൾ സ്വന്തമാക്കുകയോ പ്രയോജനപ്പെടുത്തുകയോ ചെയ്യുക.
വസ്തു പണയപ്പെടുത്തിയതാകാനോ ഇഖാമ ലഭിച്ചതിനു ശേഷം പണയം വയ്ക്കാനോ പാടില്ല.
വസ്തുവിന്റെ ഉടമസ്ഥതയോ ഉപയോഗമോ റിയൽ എസ്റ്റേറ്റ് ധനസഹായം വഴി (ലോൺ വഴി ) ലഭിച്ചതായിരിക്കരുത്.
പ്രോപ്പർട്ടി താമസിക്കാനുള്ളത് മാത്രമായിരിക്കണം. പ്രോപ്പർട്ടി സ്ഥായിയായിരിക്കണം. വികസന അവികസിത ഭൂമികളിൽ ആയിരിക്കരുത്.
റിയൽ എസ്റ്റേറ്റ് അസറ്റിന്റെ മൂല്യത്തിന്റെ അംഗീകൃത വിലയിരുത്തൽ ‘തഖീം’ വഴി നടത്തിയിരിക്കണം.
4000 റിയാൽ ആണ് ഫീസ്. വസ്തുവിന്റെ ഉടമസ്ഥതയുമായോ ഉപയോഗവുമായോ ബന്ധപ്പെട്ടായിരിക്കും സൗദിയിലെ സ്ഥിര താമസ കാലയളവ് നിർണ്ണയിക്കുക. .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa