മുൻകൂർ വിസയില്ലാതെ ഇന്ത്യക്കാർക്ക് പോകാൻ സാധിക്കുന്ന 62 രാജ്യങ്ങളുടെ പേര് വിവരങ്ങൾ അറിയാം
ഹെൻലി പാസ്‌പോർട്ട് സൂചിക ആഗോളതലത്തിൽ ഇന്ത്യയെ 80-ാം റാങ്ക് ചെയ്തതിനാൽ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് കൂടുതൽ യാത്രാ ഓപ്ഷനുകൾ ലഭിച്ചിരിക്കുകയാണ്.
ഈ മെച്ചപ്പെട്ട റാങ്കിംഗ് ഇന്ത്യൻ പൗരന്മാർക്ക് നേരത്തെയുള്ള വിസ അപേക്ഷാ പ്രക്രിയകൾ കൈകാര്യം ചെയ്യാതെത്തന്നെ 62 രാജ്യങ്ങൾ സന്ദർശിക്കാൻ അനുവദിക്കുന്നു.
ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസയില്ലാതെ സന്ദർശിക്കാൻ സാധിക്കുന്ന 62 രാജ്യങ്ങളിൽ ഒമാൻ, ഖത്തർ,ജോർദ്ദാൻ, തുനീഷ്യ, മലേഷ്യ എന്നിവയെല്ലാം ഉൾപ്പെടുന്നു. ഹെൻലി പാസ്‌പോർട്ട് സൂചിക 2024 അനുസരിച്ച്, ഈ 62 രാജ്യങ്ങൾ ഇന്ത്യൻ യാത്രക്കാർക്ക് ഒന്നുകിൽ വിസ രഹിത പ്രവേശനം അനുവദിക്കുകയോ അല്ലെങ്കിൽ വിസ-ഓൺ-അറൈവൽ സൗകര്യം നൽകുകയോ ചെയ്യുന്നു.
മുൻകൂർ വിസ ലഭിക്കാതെ ഇന്ത്യക്കാർക്ക് ഇപ്പോൾ സന്ദർശിക്കാവുന്ന 62 രാജ്യങ്ങളുടെ പൂർണ്ണമായ ലിസ്റ്റ് താഴെ കൊടുക്കുന്നു.
അംഗോള, ബാർബഡോസ്, ഭൂട്ടാൻ, ബൊളീവിയ, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ, ബുറുണ്ടി, കംബോഡിയ, കേപ് വെർഡെ ദ്വീപുകൾ, കൊമോറോ ദ്വീപുകൾ, കുക്ക് ദ്വീപുകൾ, ജിബൂട്ടി, ഡൊമിനിക്ക,എൽ സാൽവഡോർ, എത്യോപ്യ, ഫിജി, ഗാബോൺ, ഗ്രനേഡ, ഗിനിയ-ബിസാവു, ഹെയ്തി,ഇന്തോനേഷ്യ, ഇറാൻ, ജമൈക്ക, ജോർദാൻ, കസാക്കിസ്ഥാൻ, കെനിയ, കിരിബതി, ലാവോസ്, മക്കാവോ (SAR ചൈന), മഡഗാസ്കർ, മലേഷ്യ, മാലദ്വീപ്, മാർഷൽ ദ്വീപുകൾ, മൗറിറ്റാനിയ, മൗറീഷ്യസ്, മൈക്രോനേഷ്യ, മോണ്ട്സെറാറ്റ്, മൊസാംബിക്ക്, മ്യാൻമർ, നേപ്പാൾ, നിയു, ഒമാൻ, പലാവു ദ്വീപുകൾ, ഖത്തർ, റുവാണ്ട, സമോവ, സെനഗൽ, സീഷെൽസ്, സിയറ ലിയോൺ, സൊമാലിയ, ശ്രീലങ്ക, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, സെന്റ് ലൂസിയ, സെന്റ് വിൻസെന്റ് & ഗ്രനേഡൈൻസ്, ടാൻസാനിയ, തായ്ലൻഡ്, തിമോർ-ലെസ്റ്റെ, ടോഗോ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ടുണീഷ്യ, തുവാലു, വനവാട്ടു, സിംബാബ്‌വെ. എന്നിവയാണ് 62 രാജ്യങ്ങൾ.
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളിൽ ഒന്നാം സ്ഥാനം ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിൻ എന്നിവക്കാണ്. ഈ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് സങ്കിർണ്ണമായ വിസ ആവശ്യകതകൾ ഇല്ലാതെ 194 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം.
പട്ടികയിൽ ഏറ്റവും താഴെയുള്ളത് അഫ്‌ഗാനിസ്ഥാൻ ആണ്, അഫ്ഗാൻ പാസ്‌പോർട്ട് ഉടമകൾക്ക് മുൻ കൂർ വിസയില്ലാതെ 28 രാജ്യങ്ങളിലേക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
by: ജിഹാദുദ്ദീൻ അരീക്കാടൻ
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa