മദീനയിൽ പച്ചപ്പ് 360 % വർദ്ധിച്ചു
മദീന : 2023 ൽ, ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ മദീന മേഖലയിലെ സസ്യജാലങ്ങളുടെ വിസ്തൃതിയിൽ 360% ഗണ്യമായ വർദ്ധനവ് ഉണ്ടായതായി സൗദി അറേബ്യയിലെ ദേശീയ സസ്യ വികസന കേന്ദ്രം വെളിപ്പെടുത്തി.
ഈ കാലയളവിലെ മഴയാണ് ഈ വളർച്ചയ്ക്ക് കാരണം. മഴയുടെ വർദ്ധനവോടെ 2023 ഡിസംബർ അവസാനത്തോടെ ഈ പ്രദേശത്തെ പച്ചപ്പ് 13,194.5 ചതുരശ്ര കിലോമീറ്റർ ആയി ഉയർന്നു.
നേരത്തെ മക്ക മേഖലയിലെ സസ്യജാലങ്ങളിൽ 600% വർധനവ് ഉണ്ടായതായി നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ കവർ ഡെവലപ്‌മെന്റ് ആൻഡ് കോംബാറ്റിംഗ് ഡെസേർട്ടിഫിക്കേഷൻ വ്യക്തമാക്കിയിരുന്നു.
2023 ഡിസംബറോടെ, മക്ക മേഖലയുടെ മൊത്തം വിസ്തൃതിയുടെ 17.1% സസ്യജാലങ്ങൾ വ്യാപിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
മക്ക പ്രവിശ്യയിലെ ഹദയിലെ വെള്ളച്ചാട്ടം കാണാം. വീഡിയോ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa