Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിൽ ഇന്ന് മുതൽ താമസ വാടക ഡിജിറ്റൽ പേയ്‌മെന്റിലൂടെ മാത്രം സ്വീകാര്യം; മൂന്ന് ചാനലുകൾ വഴി പണമടക്കാം

റിയാദ് : മന്ത്രി സഭാ തീരുമാനത്തെത്തുടർന്ന് സൗദി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി അറിയച്ചത് പ്രകാരം ഇന്ന് (ജനുവരി 15 തിങ്കളാഴ്ച) മുതൽ താമസ വാടകകൾ ഡിജിറ്റൽ പേയ്‌മെന്റ് ചാനലുകൾ വഴി മാത്രമേ സ്വീകാര്യമാകുകയുള്ളു.

ഈജാർ അംഗീകരിച്ച ഡിജിറ്റൽ പേയ്‌മെന്റ് ചാനലുകൾ ആയ മദ, സദാദ്, ബെൽബിം എന്നിവ വഴി (ബില്ലർ നമ്പർ 153) താമസ വാടക അടക്കാൻ സാധിക്കുമെന്ന് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി വാക്താവ് തയ്‌സീർ അൽ മുഫറജ് വ്യക്തമാക്കുന്നു.

ഇലക്ട്രോണിക് ഇടപാടുകൾ വർധിപ്പിക്കുക, റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങളിൽ സുതാര്യത വർദ്ധിപ്പിക്കുക, എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന കൂടുതൽ നടപടിക്രമങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെ ഈ മേഖലയിലെ ഇടപാടുകൾ സുഗമമാക്കൽ ഇത് വഴി അധികൃതർ ലക്ഷ്യമിടുന്നു.

ഇന്ന് മുതൽ ബാങ്ക് ട്രാൻസ്ഫർ ഉൾപ്പെടെ, ഡിജിറ്റൽ ചാനലുകൾക്ക് പുറത്തുള്ള പേയ്‌മെന്റ് പ്രക്രിയകൾ ഒന്നും താമസ വാടകയിനത്തിൽ തെളിവായി പരിഗണിക്കില്ലെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്