സൗദിയിൽ റമളാനിൽ നമസ്ക്കാരത്തിന് പള്ളികളിൽ ലൗഡ് സ്പീക്കറുകൾ ഉപയോഗിക്കൽ വിലക്കിയത് പുനഃപരിശോധിക്കുമോ ? മന്ത്രിയുടെ മറുപടി കാണാം
ജിദ്ദ: റമദാനിലെ പ്രാർത്ഥനകളിൽ പള്ളികളിലെ ഉച്ചഭാഷിണികൾ ഓണാക്കില്ലെന്ന് സൗദി മതകാര്യ മന്ത്രി ഡോ.അബ്ദുൽ ലത്തീഫ് ആൽ ഷെയ്ഖ് പറഞ്ഞു.
ഖുർആൻ ഓതുന്നത് പള്ളിയിലെ ആരാധകർക്കായാണ്. ഉച്ച ഭാഷിണിയുടെ ഉച്ചത്തിലുള്ള ശബ്ദത്തെക്കുറിച്ചും ഉറങ്ങാൻ കഴിയുന്നില്ലെന്നും, പ്രായമായ സ്ത്രീകളിൽ നിന്നും പുരുഷന്മാരിൽ നിന്നും ഞങ്ങൾക്ക് പരാതികൾ ലഭിച്ചിട്ടുണ്ട്.
പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്നവർ മസ്ജിദിൽ പോയി അവിടെ പ്രാർത്ഥിക്കുന്നു, ആത്മീയത എന്നത് മൈക്കിൽ ഉറക്കെ വിളിച്ച് പറയുന്നതല്ല ; എന്നാൽ ആത്മീയത പള്ളിയിൽ പ്രാർത്ഥിക്കാൻ പോകുന്നതാണ്.
മുഅദ്ദിന് നമസ്‌കരിക്കാൻ ബാങ്ക് വിളിക്കുമ്പോൾ അവനു മറുപടി നൽകുക.നമസ്‌കരിക്കാൻ ആഗ്രഹിക്കുന്നവർ പള്ളിയിൽ വന്ന് അവന്റെ നിർബന്ധമായ നമസ്‌കാരങ്ങളും തറാവീഹ് നമസ്‌കാരങ്ങളും ഖിയാമും നിർവഹിക്കേണ്ടതാണ് എന്നും മന്ത്രി വ്യക്തമാക്കി.
സൗദിയിൽ പള്ളികളിലെ ഉച്ചഭാഷിണികൾ ബാങ്ക് വിളിക്കായി മാത്രം നിജപ്പെടുത്തി നേരത്തെ അധികൃതർ ഉത്തരവിറക്കിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa