സൗദിയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇസ്‌ലാം സ്വീകരിച്ചത് 3.47 ലക്ഷം പേർ
ജിദ്ദ: കഴിഞ്ഞ അഞ്ച് വര്ഷങ്ങൾക്കിടെ സൗദി അറേബ്യയിൽ ഇസ്‌ലാം സ്വീകരിച്ചവരുടെ കണക്ക് മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.
രാജ്യത്തെ വിവിധ പ്രവിശ്യകളിലായി കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സ്ത്രീകളും പുരുഷൻമാരുമായി 3,47,646 പേർ ആണ് ഇസ്‌ലാം സ്വീകരിച്ചത്.
457 കേന്ദ്രങ്ങളിലെ 423 വിദേശ പ്രബോധകർ വഴിയാണ് ഇത്രയും പേർ ഇസ്‌ലാം സ്വീകരിച്ചത് എന്നത് ശ്രദ്ധേയമാണ്.
ഓരോ വര്ഷവും ഇസ്‌ലാം സ്വീകരിച്ചവരുടെ കണക്കും മന്ത്രാലയം വെളിപ്പെടുത്തിയിട്ടുണ്ട്. 2019 – 21,654 , 2020 -41,441 , 2021 – 27,333 , 2022 – 93,899 , 2023 -1,63,319 എന്നിങ്ങനെയാണ് കണക്കുകൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa