ഏറ്റവും കുറഞ്ഞ നിരക്കിൽ ഒരു വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഏറ്റവും നല്ല സമയം വ്യക്തമാക്കി സൗദി പൈലറ്റ്
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന ഒരു വീഡിയോ ക്ലിപ്പിൽ, ഒരു സൗദി പൈലറ്റ് മികച്ച നിരക്കിൽ ഒരു എയർലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം വെളിപ്പെടുത്തി.
ടിക്കറ്റ് ബുക്ക് ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം ഫ്ലൈറ്റ് തീയതിക്ക് രണ്ടോ മൂന്നോ മാസം മുമ്പാണ് എന്നാണ് അദ്ദേഹം പറയുന്നത്.
കാരണം എയർലൈനുകൾ പൊതുവെ ചില നടപടിക്രമങ്ങൾ പാലിക്കുന്നു, അതായത് വിമാനത്തിൽ 100 സീറ്റുകൾ ഉണ്ടെങ്കിൽ, ആദ്യത്തെ 20 റിസർവേഷനുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും, അതിനുശേഷം രണ്ടാമത്തെ 20 അല്ലെങ്കിൽ 30 റിസർവേഷനുകൾക്ക് എന്നിങ്ങനെ നിരക്ക് സീറ്റുകൾ ഫുൾ ആകുന്നത് വരെ വർദ്ധിക്കും എന്നാണ് പൈലറ്റ് വ്യക്തമാക്കിയത്.
ശീതകാല ഫ്ലൈറ്റുകളിലും അവധിയും വെക്കേഷനും ഇല്ലാത്ത സമയങ്ങളിലും എയർലൈൻ ടിക്കറ്റ് നിരക്ക് വളരെ കുറവാണെന്ന് അദ്ദേഹം വിശദീകരിച്ചു ഈ കാലയളവിൽ കമ്പനികൾ എല്ലായ്പ്പോഴും ഓഫറുകൾ പ്രഖ്യാപിക്കുന്നു, കാരണം ഈ സീസണിൽ വിമാനങ്ങൾ യാത്രക്കാരില്ലാതെ ശൂന്യമാണ്.
അതോടൊപ്പം വിമാന ടിക്കറ്റുകൾ ഓൺലൈനിൽ തിരയുന്നവർക്ക് ഒരു സുപ്രധാന നിർദ്ദേശവും അദ്ദേഹം നൽകി. നിങ്ങളുടെ ഫോണിലെയോ ലാപ്‌ടോപ്പിലെയോ ഒരേ ഐപി വിലാസത്തിൽ ടിക്കറ്റുകൾ പലതവണ തിരയരുത്, മറ്റൊരു ഐപിയിൽ മറ്റൊരു ഫോണിലോ ലാപ്പിലോ തിരയാൻ ശ്രമിക്കുക, കാരണം നിങ്ങളുടെ ഐപി വിലാസം നിരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്. ഒരേ ഐപിയിൽ നിന്ന് ഒരേ സ്ഥലത്തേക്ക് നിങ്ങൾ ടിക്കറ്റ് തിരയുമ്പോൾ നിങ്ങൾക്ക് യാത്ര ചെയ്യാൻ താൽപ്പര്യമുണ്ടെന്ന് സിസ്റ്റം അറിയുകയും ചെയ്യും, അതിനാൽ ടിക്കറ്റ് നിരക്ക് ഉയരുകയും ചെയ്യുന്നുവെന്നുമാണ് അദ്ദേഹം ഓർമ്മപ്പെടുത്തിയത്.
പൈലറ്റിന്റെ വിശദീകരണം കാണാം. വീഡിയോ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa