Sunday, September 22, 2024
Dammam

ദമ്മാം എയർ ഇന്ത്യ മാനേജർ പ്രസന്ന മിസ്ത്രിക്ക് യാത്രയയപ്പ് നൽകി

ദമ്മാം: മൂന്ന് വർഷമായി എയർ  ഇന്ത്യയുടെയും, എയർ ഇന്ത്യ എക്സ്പ്രസ്സ്‌ന്റെയും ഈസ്റ്റേൺ പ്രൊവിൻസ് കൺട്രി മാനേജർ ആയി സേവനമനുഷ്ഠിച്ച പ്രസന്ന മിസ്ത്രിക്ക് ഖോബാർ എയർ ഇന്ത്യ ഓഫീസിൽ വെച്ച് യാത്രയയപ്പ് നൽകി.

മുപ്പത്തി ആറു വർഷമായി വിവിധ രാജ്യങ്ങളിൽ എയർ ഇന്ത്യ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്ന പ്രസന്ന മിസ്ത്രി കഴിഞ്ഞ മൂന്ന് വർഷം മുൻപ് കൺട്രി മാനേജർ ആയി നിയമിതനാകുകയായിരുന്നു.

സാമൂഹിക പ്രവർത്തകനും ഒ ഐ സി സി കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ അസ്‌ലം ഫറോക് മിസ്ത്രിക്കുള്ള മൊമെന്റോ കൈമാറി. എംബസി വളണ്ടിയർ മഞ്ജു മണിക്കുട്ടൻ (നവയുഗം) ബൊക്കെ നൽകി.

എയർ പോർട്ട്‌ മാനേജർ നാരായണൻ, സെയിൽസ് മാനേജർ ഫൈസാൻ മൻസൂർ, കോർപറേറ്റ് ഇൻചാർജ് താരീഖ് ഹുസൈൻ, അക്കൗണ്ട്സ്  ഇൻചാർജ് ഇർഫാൻ നാസിർ, സാക്കിർ ഹുസൈൻ, നാസിർ ശൈഖ്, സൗദി ജീവനക്കാരായ ഈസ അൽ നുസായർ, ഖോബാർ കെ എം സി സി ജനറൽ സെക്രട്ടറി ഇസ്മായിൽ പുള്ളാട്ട്, പ്രവാസി വെൽഫയർ ഖോബാർ മേഖല പ്രസിഡന്റ്‌ സാബിക് കോഴിക്കോട് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q