Sunday, September 22, 2024
Saudi ArabiaTop Stories

എഞ്ചിനീയറിംഗ് മേഖലയിൽ 25% സൗദിവത്ക്കരണം പ്രഖ്യാപിച്ചു

റിയാദ്: സൗദി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്വകാര്യ മേഖലയിലെ എഞ്ചിനീയറിംഗ് തൊഴിലുകളെ 25% സൗദിവത്ക്കരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു.

ഈ വർഷം ജൂലൈ 21 മുതൽ പ്രാബല്യത്തിൽ വരുന്ന സൗദിവത്ക്കരണ തീരുമാനം മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിംഗ് മന്ത്രാലയവുമായി സഹകരിച്ഛായിരിക്കും നടക്കുക.

എഞ്ചിനീയറിംഗ് പ്രൊഫഷനുകളിൽ 5 തൊഴിലാളികൾ ജോലി ചെയ്യുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ആണ് സൗദിവത്ക്കരണ നിബന്ധന ബാധകമാകുക.

സിവിൽ എഞ്ചിനീയർ, ഇന്റീരിയർ ഡിസൈൻ എഞ്ചിനീയർ, സിറ്റി പ്ലാനിംഗ് എഞ്ചിനീയർ, ആർക്കിടെക്റ്റ്, മെക്കാനിക്കൽ എഞ്ചിനീയർ, സർവേയിംഗ് എഞ്ചിനീയർ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വിശദീകരിച്ചു.

സൗദിയുടെ വിവിധ പ്രദേശങ്ങളിലെ സ്വാദേശികൾക്ക് കൂടുതൽ ഉത്തേജകവും ഉൽപ്പാദനക്ഷമവുമായ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ടുള്ള രണ്ട് മന്ത്രാലയങ്ങളുടെയും ശ്രമങ്ങളുടെ ഭാഗമാണ് ഈ തീരുമാനം.

കഴിഞ്ഞ മാസം അവസാനം പ്രോജക്ട് മാനേജ്‌മെന്റ് പ്രൊഫഷനുകളിൽ മന്ത്രാലയം 35% സൗദിവത്ക്കരണം പ്രഖ്യാപിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്