പാക്-ഇറാൻ ബന്ധം പുനഃ:സ്ഥാപിക്കുന്നതിനുള്ള കരാറിനെ സൗദി സ്വാഗതം ചെയ്‌തു
പാക്കിസ്ഥാനും ഇറാനും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനും നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനുമുള്ള കരാറിനെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു.
ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാനും ഇസ്‌ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാനും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിനുമുള്ള കരാറിനെ സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്യുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു
അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കനുസൃതമായി സമാധാനപരമായ മാർഗങ്ങളിലൂടെയും സംഭാഷണത്തിലൂടെയും എല്ലാ അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സൗദി പ്രസ്താവനയിൽ വ്യക്തമാക്കി.
നേരത്തെ, ഇരുരാജ്യങ്ങളുടെയും അതിർത്തിയിൽ പരസ്പരം സ്‌ഫോടനം നടത്തിയതിന് പിന്നാലെ ബന്ധം വഷളാകുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa