ഷബു വിതരണക്കാരായ പാകിസ്ഥാനികൾ ജിദ്ദയിൽ അറസ്റ്റിൽ
ജിദ്ദ: ജിദ്ദ ഗവർണറേറ്റിൽ (2.6) കിലോഗ്രാം മെത്താംഫെറ്റാമൈൻ (ഷബു) വില്പന നടത്തിയ നാലു പാകിസ്ഥാൻ പൗരന്മാരെ അറസ്റ്റ് ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അറിയിച്ചു.
പ്രതികൾക്കെതിരായ നിയമനടപടികൾ സ്വീകരിച്ച് പബ്ളിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് സൂചിപ്പിച്ചു.
മറ്റൊരു സംഭവത്തിൽ, 280 കിലോഗ്രാം ഖാത്തിൻ്റെ കള്ളക്കടത്ത് തടഞ്ഞതായി അസിർ മേഖലയിലെ റബൂവ സെക്ടറിലെ ബോർഡർ ഗാർഡ് ഗ്രൗണ്ട് പട്രോളിംഗ് അറിയിച്ചു.
ജസാൻ മേഖലയിലെ അൽ-അർദ സെക്ടറിലെ ബോർഡർ ഗാർഡ് ഗ്രൗണ്ട് പട്രോളിംഗ് (370) കിലോഗ്രാം ഖാത്തിൻ്റെ കള്ളക്കടത്ത് തടഞ്ഞതായും പ്രസിദ്ധപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa