Wednesday, November 27, 2024
Saudi ArabiaTop Stories

സൗദിയിലെ ഈ പ്രദേശം പൂജ്യം ഡിഗ്രി താപ നിലയിലേക്ക്; അടുത്ത ദിവസങ്ങളിലെ രാജ്യത്തെ കാലാവസ്ഥ ഇങ്ങനെ

ജിദ്ദ: നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ വക്താവ് ഹുസൈൻ അൽ ഖഹ്താനി, അടുത്ത ആഴ്ച പകുതി വരെയുള്ള ദിവസങ്ങളിലെ കാലാവസ്ഥയെ വെളിപ്പെടുത്തി.

രാജ്യത്തിൻ്റെ നിരവധി പ്രദേശങ്ങളിൽ താപനിലയിൽ ഗണ്യമായ കുറവും ദ്രുതഗതിയിലുള്ള സജീവമായ കാറ്റിനും സാക്ഷ്യം വഹിക്കും.

ഉയർന്ന പ്രദേശങ്ങളിലും , മദീന, വടക്കൻ അതിർത്തി, കിഴക്കൻ മേഖല, ഹായിൽ എന്നീ പ്രദേശങ്ങളും നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യതകളിൽ ഉൾപ്പെടുന്നു.

ഈ വർഷത്തെ ശൈത്യകാലത്തെ താഴ്ന്ന താപനിലയുടെ കാര്യത്തിൽ തുറൈഫ് രാജ്യത്തിലെ നഗരങ്ങളിൽ മുന്നിലാണെന്നും ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില തുറൈഫിൽ ഒരു ഡിഗ്രിയാണെന്നും പറഞ്ഞ ഖഹ്താനി , അടുത്ത രണ്ട് ദിവസത്തിനുള്ളിൽ തുറൈഫിൽ പൂജ്യം ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുമെന്നും നിരീക്ഷിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്