സൗദിയിലേക്ക് മരുന്ന് കൊണ്ട് പോയി പിടിയിലായ മലയാളിയുടെ മോചനത്തിന് നുലാമാലകളേറെ
കുറിപ്പടിയില്ലാതെ സൗദിയിലേക്ക് മരുന്ന് കൊണ്ട് പോയി പിടിയിലായ മലപ്പുറം സ്വദേശിയുടെ മോചനം സാധ്യമാകാൻ നുലാമാലകൾ നിരവധി ബാക്കി.
അബഹ വഴി ഉംറ നിർവ്വഹിക്കാനെത്തിയ തിരൂർ സ്വദേശിയായിരുന്നു സൗദിയിൽ നിരോധിച്ച മരുന്ന് കൈവശം വെച്ചതിന് പിടിയിലായത്.
കുടുംബ സമേതം ഉംറക്കെത്തിയ ഇദ്ദേഹം മകന്റെ അടുത്ത് നിന്ന് മക്കയിലേക്ക് യാത്ര ചെയ്യുമ്പോൾ കൂടെയുണ്ടായിരുന്ന തന്റെ ഭാര്യയുടെ നടു വേദനക്കുള്ള മരുന്ന് ആയിരുന്നു കൈവശം വെച്ചിരുന്നത്.
ഉംറ ബസിൽ നടത്തിയ പരിശോധക്കിടെ ഇദ്ദേഹത്തിന്റെ കൈയിലെ മരുന്ന് കാണാനിടയായ നാർക്കോട്ടിക് വിഭാഗം മരുന്നിന്റെ പേര് വ്യക്തമാകാത്തതിനാൽ കൂടുതൽ പരിശോധനക്ക് വിധേയമാക്കുകയും പ്രസ്തുത മരുന്ന് സൗദിയിൽ നിരോധിച്ചതാണെന്ന് വ്യക്തമാകുകയായിരുന്നു.
ഇനി അദ്ദേഹത്തിന്റെ മോചനം സാധ്യമാകണമെങ്കിൽ ഡോക്ടറുടെ കുറിപ്പ് ജില്ലാ മെഡിക്കൽ ഓഫീസറും സൗദി എംബസിയും വിദേശകാര്യ മന്ത്രാലയവും മറ്റുമെല്ലാം അറ്റസ്റ്റ് ചെയ്ത് അത് ഹാജരാക്കണമെന്ന നുലാമാല ബാക്കിയാണ്.
ഏതായാലും ഇത്തരം കുടുക്കുകളിൽ പെടാതിരിക്കാൻ ഡോക്ടറുടെ സീലും ഒപ്പും കൂടിയ കുറിപ്പാടിയും കൂടെ കരുതുന്നത് ഒരു പരിധി വരെ സഹായിക്കും. എങ്കിലും സൗദിയിൽ നിരോധിക്കപ്പെട്ട മരുന്നാണോയെന്ന് അന്വേഷിച്ച് ബോധ്യപ്പെട്ട് അവ കൈയിൽ കരുതാതിരിക്കലായിരിക്കും നിലവിലെ സാഹചര്യത്തിൽ സുരക്ഷിതം.
നടുവേദന, മുട്ട് വേദന, ഉത്കണ്ഠ, അപസ്മാരം തുടങ്ങിയവക്കുള്ള മരുന്നുകൾ ആണ് പലപ്പോഴും പിടിക്കപ്പെടാറ്ള്ളതെന്ന് റിപ്പോർട്ടുകൾ സുച്ചിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa