സൗദിയിൽ 2022 ൽ വിദേശികൾ ഏറ്റവും കൂടുതൽ നിക്ഷേപമിറക്കിയ പ്രവിശ്യകൾ ഏതെല്ലാമെന്നറിയാം
റിയാദ്: 2022 ൽ വിദേശ നിക്ഷേപകർ സൗദിയിൽ ഏറ്റവും കൂടുതൽ നിക്ഷേപമിറക്കിയ പ്രവിശ്യകൾ ഏതെല്ലാമാണെന്ന് അൽ ഇഖ്ബാരിയ ചാനൽ വെളിപ്പെടുത്തി.
ഇൻഫോഗ്രാഫിക് അനുസരിച്ച്, കിഴക്കൻ മേഖലയിൽ (300.6 ബില്യൺ റിയാൽ) ആണ് ഏറ്റവും കൂടുതൽ വിദേശികൾ നിക്ഷേപമിറക്കിയിട്ടുള്ളത്.
തൊട്ടു പിറകെ റിയാദ് ( 238.9 ബില്യൺ റിയാൽ ), മക്ക ( 111.8 ബില്യൺ റിയാൽ ), ജസാൻ (48.9 ബില്യൺ റിയാൽ), മദീന (31.3 ബില്യൺ റിയാൽ), തബൂക്ക് (14.7 ബില്യൺ റിയാൽ), ഖസീം (3.7 ബില്യൺ റിയാൽ), അസീർ (4.9 ബില്യൺ റിയാൽ) വടക്കൻ അതിർത്തികൾ (3.6 ബില്യൺ റിയാൽ) എന്നീ മേഖലകളുണ്ട്.
ഹായിൽ (1.4 ബില്യൺ റിയാൽ), അൽ-ജൗഫ് (1.1 ബില്യൺ റിയാൽ), നജ്റാൻ ( 0.6 ബില്യൺ റിയാൽ),
അൽ-ബാഹ (0.6 ബില്യൺ റിയാൽ) എന്നിങ്ങനെയാണ് ബാക്കിയുള്ള മേഖലകളിൽ വിദേശികൾ നിക്ഷേപമിറക്കിയ കണക്കുകൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa