സൗദി പൗരനെ വധ ശിക്ഷക്ക് വിധേയനാക്കി
മക്ക പ്രവിശ്യയിൽ, കൊലപാപതകക്കേസിൽ പ്രതിയായ സൗദി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
അബ്ദുറഹ്മാൻ ബിൻ സാലിം അൽ ഹാരിഥി എന്ന സൗദി പൗരനെയാണ് അബ്ദു റബ് അൽ ഖഹ്താനി എന്ന സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക്ക് വിധേയനാക്കിയത്.
ഇരുവരും തമ്മിലുള്ള വാക്ക് തർക്കത്തെത്തുടർന്ന് പ്രതി ഇരയെ കത്തി കൊണ്ട് കുത്തുകയും അത് മരണ കാരണമാകുകയുമായിരുന്നു.
പ്രതിയുടെ കുറ്റകൃത്യം തെളിഞ്ഞതിനെത്തുടർന്ന് കോടതി വധ ശിക്ഷ വിധിക്കുകയും പ്രസ്തുത വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെക്കുകയും ചെയ്തതിനെത്തുടർന്ന്, വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ഇന്ന് ശനിയാഴ്ച വധ ശിക്ഷ നടപ്പാക്കുകയും ചെയ്തതായി മന്ത്രാലയ പ്രസ്താവനയിൽ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa