സൗദിയിൽ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി ചെയ്ത പ്രവാസിക്ക് ജയിൽ ശിക്ഷ
റിയാദ്: എഞ്ചിനീയറിംഗ് ജോലി ചെയ്യുന്നതിന് പ്രൊഫഷണൽ ലൈസൻസ് നേടുക എന്ന ഉദ്ദേശത്തോടെ വ്യാജ സർവ്വകലാശാല സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ ഒരു പ്രവാസിക്കെതിരെ ശിക്ഷ വിധിച്ചു.
പ്രവാസിയെ അറസ്റ്റ് ചെയ്യുകയും യോഗ്യതയുള്ള കോടതിയിലേക്ക് റഫർ ചെയ്യുകയും കോടതി അയാൾക്ക് ഒരു വർഷത്തേക്ക് തടവ് ശിക്ഷ വിധിക്കുകയും ചെയ്തു.
അന്വേഷണത്തിൽ പ്രതി ഒരു യൂണിവേഴ്‌സിറ്റി ബിരുദം – സിവിൽ എഞ്ചിനീയറിംഗ് – വ്യാജമായി നിർമ്മിച്ചതാണെന്ന് വ്യക്തമാകുകയായിരുന്നു.
ഔദ്യോഗിക വിദ്യാഭ്യാസ രേഖകൾ കുറ്റകൃത്യത്തിൽ നിന്ന് സംരക്ഷിക്കപ്പെടണമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ ഊന്നിപ്പറഞ്ഞു,
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa