സൗദിയിൽ വിസിറ്റ് വിസയിലെത്തുന്നവർക്ക് സന്തോഷ വാർത്ത; ഇനി രാജ്യത്ത് കറങ്ങാൻ പാസ്പോർട്ട് കയ്യിൽ കരുതേണ്ടതില്ല
അബ്ഷിർ വഴി നടപ്പാക്കിയതായി സൗദി ജവാസാത്ത് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച, സന്ദർശകർക്കുള്ള ഡിജിറ്റൽ ഡോക്യുമെന്റ് സേവനം സൗദിയിൽ വിസിറ്റ് വിസക്കെത്തുന്നവർക്ക് വലിയ ആശ്വാസമാകും.
പുതിയ പദ്ധതി പ്രകാരം സന്ദർശകർക്ക് ഇനി സൗദിയിൽ സഞ്ചരിക്കാനും മറ്റു ആവശ്യങ്ങൾക്കും പാസ്പോർട്ട് കയ്യിൽ ചുമക്കേണ്ടി വരില്ല. പകരം പുതുതായി ഇഷ്യു ചെയ്യുന്ന ഡിജിറ്റൽ ഐഡി കാണിച്ച് കൊടുത്താൽ മതിയാകും.
സൗദിയിൽ വിസിറ്റിങ് വിസയിൽ എത്തുന്നവർക്ക് ഒരു ഏകികൃത നമ്പർ നൽകുകയാണ് ആദ്യം ചെയ്യുക. തുടർന്ന് പ്രസ്തുത നമ്പർ ഉപയോഗിച്ച് അബ്ഷിറിൽ പ്രവേശിച്ച് പുതിയ ഡിജിറ്റൽ ഐഡി ഇഷ്യു ചെയ്യാൻ സന്ദർശകർക്കാകും.
സന്ദർശകൻ സൗദിയിൽ എവിടെ സഞ്ചരിക്കുകയാണെങ്കിലും, നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി മൊബൈൽ ഫോണിലെ ഈ ഡിജിറ്റൽ ഐഡി കാണിച്ചാൽ മതിയാകുമെന്നും പാസ്പോർട്ട് കരുതേണ്ടതില്ലെന്നും ജവാസാത്ത് വാക്താവ് മേജർ നാസർ അൽ ഉതൈബി വ്യക്തമാക്കി.
നേരത്തെ വിദേശികളുടെ ഇഖാമയും സ്വദേശികളുടെ നാഷണൽ ഐഡിയും ഇത് പോലെ ഡിജിറ്റലിലേക്ക് മാറ്റിയിരുന്നു.
ഇലക്ട്രോണിക് സേവനങ്ങളുടെ എല്ലാ ഗുണഭോക്താക്കൾക്കും സൗകര്യമൊരുക്കുന്നതെല്ലാം വികസിപ്പിക്കാനും സൃഷ്ടിക്കാനും പാസ്‌പോർട്ട് ഡയറക്ടറേറ്റ് ശ്രമിക്കുന്ന നൂതന ഡിജിറ്റൽ സൊല്യൂഷനുകളിലൊന്നാണ് ഈ ഐഡൻ്റിറ്റിയെന്ന് അൽ-ഒതൈബി ചൂണ്ടിക്കാട്ടി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa