തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ജോലിക്ക് പോകുന്നതിനിടെ മലയാളി ബസ്സിൽ വച്ച് മരിച്ചു

യാമ്പു: സൗദിയിലെ യാംബുവിൽ ജോലി സ്ഥലത്തേക്ക് ബസിൽ പോകുകയായിരുന്ന കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.

കാരപ്പറംബ് വെണ്ണീർ വയൽ അബ്ദുൽ നാസർ (58) ആണ് മരിച്ചത്.

കഴിഞ്ഞദിവസം രാത്രി ഷിഫ്റ്റ് ഡ്യൂട്ടിയുടെ ഭാഗമായി സഹപ്രവർത്തകരോടൊപ്പം ബസ്സിൽ പോകവെയാണ് മരണം സംഭവിച്ചത്.

സഹപ്രവർത്തകരെല്ലാം ജോലി സ്ഥലത്തെത്തി ബസ്സിൽ നിന്ന് പുറത്തിറങ്ങിയിട്ടും അബ്ദുൽ നാസറിനെ കാണാതായപ്പോൾ തിരികെ ബസ്സിൽ കയറി പരിശോധിച്ചപ്പോഴാണ് അദ്ദേഹം സീറ്റിൽ മരിച്ച് കിടക്കുന്നതായി കണ്ടത്.

യാമ്പു റോയൽ കമ്മീഷൻ ആശുപത്രി മോർച്ചറിയിൽ ഉള്ള മയ്യിത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്