തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഇഖാമയിലെ വിവർത്തനം ചെയ്ത പേര് മാറ്റുന്നതിനുള്ള ആറ് സ്റ്റെപ്പുകൾ വ്യക്തമാക്കി ജവാസാത്ത്

ലളിതവും എളുപ്പവുമായ ആറ് ഘട്ടങ്ങളിലൂടെ സ്ഥാപനങ്ങൾക്ക് ഇഖാമയിലെ വിവർത്തനം ചെയ്ത പേര് ഭേദഗതി ചെയ്യുന്ന സേവനത്തിൻ്റെ വിശദാംശങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് വ്യക്തമാക്കി.

സേവനം നടപ്പാക്കുന്നതിനുള്ള ആറു ഘട്ടങ്ങൾ താഴെ കൊടുക്കുന്നു.

മുഖീം പോർട്ടലിൽ പ്രവേശിക്കുക. റസിഡന്റിനെ തിരയുക. ഇഖാമ നമ്പർ ചേർക്കുക. റസിഡൻ്റ് ഫയൽ കാണുക.  ജാവാസാത്ത് സേവനങ്ങൾ തിരഞ്ഞെടുക്കുക. വിവർത്തനം ചെയ്ത പേര് പരിഷ്‌ക്കരിക്കുന്നതിനുള്ള സേവനം തിരഞ്ഞെടുക്കുക.  എന്നിങ്ങനെയാണ് ആറു ഘട്ടങ്ങൾ.

പേര് മാറ്റിയ ശേഷം സ്ഥാപനങ്ങൾക്ക് ഇഖാമ റീ പ്രിന്റിന് അപേക്ഷിക്കാവുന്നതാണെന്നും ജവാസാത്ത് വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്