മക്കയിൽ മലയാളി യുവാവ് മരിച്ചു
മക്ക: കൊണ്ടോട്ടി വിളയിൽ എളങ്കാവ് സ്വദേശി പരേതനായ മമ്മൂസൻ കുട്ടി ഹാജിയുടെ മകൻ പാമ്പോടൻ നൗഫൽ(38) മക്കയിലെ നവാരിയ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു.
സുബ്ഹ് നമസ്ക്കാരത്തിന് അംഗശുദ്ധി വരുത്തി വന്നയുടൻ നെഞ്ചു വേദന അനുഭവപ്പെടുകയും വൈകാതെ മരണം സംഭവിക്കുകയുമായിരുന്നു.
മൂന്ന് മാസം മുമ്പ് ആയിരുന്നു നൗഫൽ അവധി കഴിഞ്ഞു നാട്ടിൽ നിന്ന് മക്കയിൽ തിരിച്ചെത്തിയത്. മക്കയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു.
ICF തൻഈം സെക്ടർ പബ്ലിക്കേഷൻ സെക്രട്ടറി സ്ഥാനം വഹിക്കുന്ന നൗഫൽ ഹാജിമാരുടെ സേവനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആർ എസ് സി ഹജ്ജ് വളണ്ടിയർ കോർ (HVC) പ്രവർത്തനത്തിൽ സജീവ സാനിധ്യമാണ്. നാട്ടിലും മക്കയിലും എല്ലാവർക്കും സഹായിയായിരുന്ന നൗഫലിന്റെ വേർപാട് കുടുംബത്തിനും സുഹൃത്തുക്കൾക്കും വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
മാതാവ് ആമിന. ഭാര്യ : നജ്മത്ത് .മക്കൾ നഷ് വ (13), അജ് വ (9), ആഇഷ (1). മൊയ്ദീൻ ഫൈസി, മൻസൂർ, അബ്ദുസ്സലാം, മൈമൂന, സുലൈഖ തുടങ്ങിയവർ സഹോദരങ്ങളാണ്.
കോൺസുലേറ്റുമായി ബന്ധപ്പെട്ടും മറ്റുമുള്ള എല്ലാ നിയമ പരമായ നടപടി ക്രമങ്ങളും മക്ക ICF വെൽഫയർ ടീം പൂർത്തിയാക്കികൊണ്ടിരിക്കുന്നു. ജനാസ മക്കയിൽ മറവ് ചെയ്യുമെന്ന്
ICf ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: സൽമാൻ വെങ്ങളം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
