തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

റൊണാൾഡോ ഗോൾ; അൽ നസ് റിന് വിജയം; വീഡിയോ കാണാം

എ എഫ് സി ചാമ്പ്യൻസ് ലീഗിലെ പ്രീ ക്വാർട്ടർ ആദ്യ പാദ മത്സരത്തിൽ അൽ നസ്ർ മടക്കമില്ലാത്ത ഒരു ഗോളിന് സൗദിയുടെ തന്നെ അൽ ഫൈഹയെ തോൽപ്പിച്ചു.

റിയാദിലെ പ്രിൻസ് ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ 81 ആം മിനുട്ടിൽ ആണ് റോണാൾഡോ ഗോൾ നേടിയത്.

മത്സരത്തിൽ അൽ നസ്ർ പുർണ്ണ മേധാവിത്വം പുലർത്തിയിരുന്നെങ്കിലും കൂടുതൽ ഗോളുകൾ നേടുന്നത്തിൽ പരാജയപ്പെടുകയായിരുന്നു.

ഏതായാലും ദിവസങ്ങൾക്ക് ശേഷം റോണാൾഡോ സ്കോർ ചെയ്തത് കാണാനായ ആശ്വാസത്തിലാണ് അൽനസ്ർ ആരാധകർ.

അതേ സമയം എ എഫ് സി ലീഗിൽ  ബെൻസിമയുടെ ഇത്തിഹാദ് ഇന്ന് ഉസ്ബക്ക് ടീം നവ്ബഹോറുമായി ഏറ്റ് മുട്ടും.

അൽ നസ് റിന് വേണ്ടി റൊണാൾഡോ വിജയ ഗോൾ നേടുന്നു. വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്