സൗദിയിൽ മയക്ക് മരുന്ന് വിതരണം നടത്തിയ രണ്ട് ഇന്ത്യക്കാർ അറസ്റ്റിൽ
കിഴക്കൻ പ്രവിശ്യയിലെ മുജാഹിദീൻ ജനറൽ അഡ്മിനിസ്‌ട്രേഷൻ്റെ പട്രോളിംഗ് സംഘം മെതാംഫെറ്റാമൈൻ (ഷബു) എന്ന മയക്കുമരുന്ന് വിതരണം നടത്തിയ രണ്ട് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു.
പ്രതികൾക്കെതതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചു, അവരെ യോഗ്യതയുള്ള അധികാരികൾക്ക് കൈമാറിയതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.
സൗദിയുടെ വിവിധ പ്രവിശ്യകളിൽ മയക്ക് മരുന്ന് വേട്ട ശക്തമായി തുടരുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം നിരോധിത ചെടിയായ ഖാത്ത് കടത്തുന്നതിനിടെ ഒരു ഇന്ത്യക്കാരനെ ജിസാൻ മേഖലയിൽ അറസ്റ്റ് ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa