Monday, November 25, 2024
Saudi ArabiaTop Stories

മൂന്ന് പ്രൊഫഷനുകളിൽ ഉള്ളവർ സൗദിയിൽ പ്രവേശിച്ച് 90 ദിവസത്തിനുള്ളിൽ എക്സിറ്റിൽ പോയാൽ പകരം വിസ അനുവദിക്കും

ജിദ്ദ: ഗാർഹിക തൊഴിലാളി വിസ നേടാൻ ആഗ്രഹിക്കുന്നവർ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് യോഗ്യതാ വ്യവസ്ഥകൾ അവലോകനം ചെയ്ത് ആവശ്യമായ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുസാനെദ് പ്ലാറ്റ്ഫോം നിർദ്ദേശിച്ചു.

മുസാനെദ് വെബ്‌സൈറ്റ് അനുസരിച്ച്, തൊഴിലാളി ആദ്യമായി സൗദിയിൽ പ്രവേശിച്ച് 90 ദിവസത്തിനുള്ളിൽ ഫൈനൽ എക്സിറ്റ് പോയാൽ ബദൽ വിസ നൽകാൻ അനുമതിയുണ്ട്.

വീട്ട് വേലക്കാരി, വീട്ട് വേലക്കാരൻ, ഹൌസ് ഡ്രൈവർ എന്നീ പ്രൊഫഷനുകൾക്കായിരിക്കും ഇത്തരത്തിൽ ബദൽ വിസകൾ അനുവദിക്കുക.

സൗദി ഹ്യൂമൻ റിസോഴ്‌സ്, സോഷ്യൽ ഡെവലപ്‌മെൻ്റ് മന്ത്രാലയത്തിൻ്റെ സംരംഭങ്ങളിലൊന്നാണ് മുസാനെദ് പ്ലാറ്റ്‌ഫോം എന്നത് ശ്രദ്ധേയമാണ്, ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് മുസാനെദ് ഏറെ പ്രയോജനപ്പെടുന്നു. .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്