Sunday, September 22, 2024
Saudi ArabiaTop Stories

ബിൻ ലാദിൻ ഗ്രുപ്പിന്റെ ഓഹരി ഏറ്റെടുക്കാൻ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഒരുങ്ങുന്നു

ജിദ്ദ: സൗദി അറേബ്യയുടെ പൊതു നിക്ഷേപ ഫണ്ട്, സൗദിയിലെ നിർമ്മാണ ഭീമനായ ബിൻലാദിൻ ഗ്രൂപ്പിൻ്റെ 36 ശതമാനം ഓഹരികൾ ഏറ്റെടുക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

റിപ്പോർട്ടിനോട് പിഐഎഫ് ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ലെങ്കിലും, “സൗദി ബിൻലാദിൻ ഓഹരി വാങ്ങാനുള്ള സാധ്യതയുള്ള ഇടപാടിൽ മോർഗൻ സ്റ്റാൻലിയുമായി ചേർന്ന് ഫണ്ട് പ്രവർത്തിക്കുന്നു” എന്ന് ബ്ലൂംബെർഗ് സൂചിപ്പിക്കുന്നുണ്ട്.

700 ബില്യൺ ഡോളറിൻ്റെ മൂല്യമുള്ള വെൽത്ത് ഫണ്ട് , സൗദി ധനമന്ത്രാലയത്തിൻ്റെ ഉടമസ്ഥതയിലുള്ള 36 ശതമാനം ഓഹരിയുടെ ഭാഗമോ മുഴുവനായോ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആണ് പരിഗണിക്കുന്നത്.

ഹറം വികസനം ഉൾപ്പടെ 15 ലധികം നിർമ്മാണ പ്രവർത്തികളിലും ഈജിപ്ത്, ഷാർജ, ക്വലാലംപുർ,ഫുജൈറ എയർപോർട്ട് പ്രോജക്ടുകളിലുമെല്ലാം ഭാഗമായ ബിൻ ലാദിൻ ലോകത്തെ ഏറ്റവും വലിയ നിർമ്മാണ കമ്പനികളിൽ മുൻ നിരയിൽ ആയിരുന്നു ഉണ്ടായിരുന്നത്.

എന്നാൽ 2015 മക്ക ക്രെയിൻ അപകടം മുതൽ ബിൻ ലാദിൻ കമ്പനിക്ക് അക്ഷരാർത്ഥത്തിൽ വലിയ തിരിച്ചടികൾ നേരിടേണ്ടി വന്നതിനാൽ നഷ്ടങ്ങളിൽ നിന്ന് കരകയറാൻ പുതിയ ഓഹരി ഏറ്റെടുക്കൽ തീരുമാനം കമ്പനിക്ക് തുണയായേക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്