സൗദി പൗരനെ വധ ശിക്ഷക്ക് വിധേയനാക്കി
റിയാദ്: കൊലപാതകക്കേസിൽ പ്രതിയായ സൗദി പൗരന്റെ വധ ശിക്ഷ റിയാദിൽ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽ ജഹീമി എന്ന സൗദി പൗരനെയാണ് ഫഹദ് ബിൻ മുഹമ്മദ് അൽ ജഹീമി എന്ന സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി ഇരയെ മൂർച്ചയേറിയ ആയുധം കൊണ്ട് നിരവധി തവണ കുത്തുകയും അത് മരണത്തിലേക്ക് നയിക്കുകയുമായിരുന്നു.
പ്രതിക്കെതിരെയുള്ള ശിക്ഷാ വിധി ഉന്നത കോടതികളും ശരി വെച്ചതോടെ വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും തിങ്കളാഴ്‌ച വധശിക്ഷ നടപ്പാക്കുകയുമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
