Friday, May 17, 2024
QatarSaudi ArabiaTop Stories

ഏദൻ ഉൾക്കടലിനു മുകളിൽ വെച്ച് ഖത്തർ എയർവേസും എത്യോപ്യൻ എയർവേസും തമ്മിൽ കൂട്ടിയിടി ഒഴിവായതെങ്ങനെയെന്ന് വീഡിയോയിലൂടെ വ്യക്തമാക്കിസൗദി പൈലറ്റ്

ഖത്തർ എയർവേയ്‌സ് ബോയിംഗ് 787 ഉം എത്യോപ്യൻ എ 350 ഉം ഗൾഫ് ഓഫ് ഏദന് മുകളിലൂടെ പറക്കുന്നതിനിടെയുണ്ടായ അപകട സാഹചര്യത്തിൽ നിന്ന് എങ്ങനെയാണ് രക്ഷപെട്ടെതെന്ന് സൗദി പൈലറ്റ് മുഹമ്മദ് അൽ ഷൈബാൻ വെളിപ്പെടുത്തി.

എത്യോപ്യൻ വിമാനവുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ ഖത്തർ വിമാനത്തിന്റെ കോക്പിറ്റിനുള്ളിലേക്ക് ഉയരം താഴ്ത്തി പറക്കാൻ (ടിസിഎഎസ്) അടിയന്തിര മുന്നറിയിപ്പ് നൽക്കുകയായിരുന്നു.

തുടർന്ന് ഖത്തർ വിമാനം നേരത്തെയുണ്ടായിരുന്ന ഉയരത്തെക്കാൾ താഴ്ത്തുകയും എത്യോപ്യൻ എയര്ലൈന്സുമായി ഉണ്ടാകാൻ സാധ്യതയുണ്ടായിരുന്ന കൂട്ടിയിടി ഒഴിവാകുകയും ചെയ്തു.

പൈലറ്റുമാർക്ക് ഭീഷണിയുയർത്താൻ സാധ്യതയുള്ള മറ്റ് വിമാനങ്ങളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും മിഡ്-എയർ കൂട്ടിയിടി ഒഴിവാക്കാൻ നിർദ്ദേശങ്ങൾ നൽകുകയും ചെയുന്ന സംവിധാനമാണ് ടിസിഎഎസ്.

എത്യോപ്യന് വിമാനം 39,000 അടി ഉയരത്തില് ഖത്തര് വിമാനത്തിന് എതിര് വശത്ത് പറക്കുന്നതിനിടെ 40,000 അടി ഉയരത്തിലേക്ക് കയറാന് മൊഗാദിഷുവിലെ എയര് ട്രാഫിക് കണ് ട്രോളര് ഖത്തര് വിമാനത്തിന് തെറ്റായ നിര് ദേശം നല് കിയിതായിരുന്നു അപകട സാധ്യത വരുത്തി വെച്ചത്.

രണ്ട് വിമാനങ്ങളും പരസ്പരം സമീപിച്ച നിമിഷം കാണിക്കുന്ന വീഡിയോയും ആ നിമിഷം നടന്ന സംഭാഷണങ്ങളുടെ റെക്കോർഡിംഗും പൈലറ്റ് അൽ ഷൈബാൻ പ്രസിദ്ധീകരിച്ചു. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്