റൊണാൾഡോക്ക് ശിക്ഷയായി വിലക്കും പിഴയും ചുമത്തുമെന്ന് റിപ്പോർട്ട്
റിയാദ്: കഴിഞ്ഞ ദിവസത്തെ അൽ നസ്ർ – അൽ ശബാബ് മത്സരത്തിനു ശേഷമുണ്ടായ മോശം പെരുമാറ്റത്തെത്തുടർന്ന് റൊണാൾഡോക്ക് പിഴയും വിലക്കും ശിക്ഷയായി ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്.
തനിക്ക് നേരെ മെസ്സി, മെസ്സി എന്ന് വിളിച്ച് പ്രകോപനമുയർത്തിയ അൽ ശബാബ് ആരാധകർക്ക് നേരെ അശ്ലീലമായി പ്രതികരിച്ചതായിരുന്നു റൊണാൾഡോക്ക് നേരെയുള്ള ആരോപണം.
റൊണാൾഡോ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്കും പിഴയും ശിക്ഷയായി ലഭിക്കും എന്നാണ് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അൽ ശബാബ് അൽ നസ്ർ മത്‌സരം 3 – 2 ന് അൽ നസ്ർ വിജയിച്ചിരുന്നു. അൽ നസ്റിന് വേണ്ടി ടാലിസ്കാ രണ്ട് ഗോളുകളും റൊണാൾഡോ ഒരു ഗോളും നേടി. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa