വീണ്ടും രക്ഷകനായി ഹംദല്ല; ഇത്തിഹാദിന് ജയം; വിജയത്തേരോട്ടം തുടര്ന്ന് അൽ ഹിലാൽ
ജിദ്ദ: സൗദി പ്രോ ലീഗിലെ ഏറെ ആവേശം നിറഞ്ഞ മത്സരത്തിൽ ബെൻസിമയുടെ ഇത്തിഹാദ് 2 – 1 നു അൽ വഹ്ദയെ തോൽപ്പിച്ചു.
35 ആം മിനുട്ടിൽ ഗോൾ നേടി മുന്നിട്ട് നിന്ന അൽ വഹ്ദക്കെതിരെ 84 അം മിനുട്ടിൽ ഹംദല്ലയുടെ പെനാൽട്ടിയിലൂടെയായിരുന്നു ഇത്തിഹാദ് ആദ്യ ഗോൾ മടക്കിയത്. ബെൻസിമയുടെ സൂപർ അസിസ്റ്റിലൂടെ 94 ആം മിനുട്ടിൽ ഹംദല്ല തന്നെ ഇത്തിഹാദിന്റെ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു.
അതേ സമയം ഇന്നലെ തന്നെ നടന്ന മറ്റൊരു മത്സരത്തിൽ അൽ ഹിലാൽ ഇത്തിഫാഖിനെ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
സാവിച്ചും സാലിം ദോസരിയുമായിരുന്നു അൽ ഹിലാലിനു വേണ്ടി ഗോളുകൾ നേടിയത്.
സൗദി പ്രോ ലീഗിലെ 21 റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ 59 പോയിന്റോടെ അൽ ഹിലാലും 52 പോയിന്റോടെ അൽ നസ്റും 43 പോയിന്റോടെ അൽ അഹ്‌ലി സൗദിയും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിലയുറപ്പിച്ചിരിക്കുകയാണ്.
ഇത്തിഹാദിന് വേണ്ടി കരിം ബെൻസിമയുടെ സൂപ്പർ അസിസ്റ്റിലൂടെ ഹംദല്ല ഗോൾ നേടുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa