Sunday, April 6, 2025
Saudi ArabiaTop Stories

റിയാദിൽ ഏഴ് ഭീകരരുടെ വധശിക്ഷ നടപ്പാക്കി

റിയാദിൽ ഏഴു ഭീകരരെ വധശിക്ഷക്ക് വിധേയരാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം പ്രസ്താവിച്ചു.

പ്രതികൾ ഏഴുപേരും സൗദി പൗരന്മാരായിരുന്നു. കഴിഞ്ഞ നാലു വർഷങ്ങൾക്കുള്ളിൽ വിവിധ ഘട്ടങ്ങളിലായിട്ടായിരുന്നു പ്രതികൾ അറസ്റ്റിൽ ആയത്.

പ്രതികൾ മാതൃ രാജ്യത്തെ ഒറ്റിക്കൊടുക്കുന്നതും അതിൻ്റെ സ്ഥിരതയെ ഭീഷണിപ്പെടുത്തുന്നതും സുരക്ഷയെ അപകടപ്പെടുത്തുന്നതും ഉൾപ്പെടുന്ന ക്രിമിനൽ പ്രവൃത്തികൾ ചെയ്യുകയും സമൂഹത്തിൻ്റെ സുരക്ഷിതത്വവും സുസ്ഥിരതയും തകർക്കുക,  ദേശീയ ഐക്യം അപകടപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, രക്തച്ചൊരിച്ചിലിനും, തീവ്രവാദ സംഘടനകളെയും സ്ഥാപനങ്ങളെയും സൃഷ്ടിക്കുകയും ധനസഹായം നൽകുകയും അവരുമായി ആശയവിനിമയം നടത്തുകയും ഇടപെടുകയും ചെയ്യുന്ന തീവ്രവാദ സമീപനം പുലർത്തുകയും ചെയ്തിരുന്നു.

പബ്ലിക് പ്രോസിക്യൂഷൻ്റെ അന്വേഷണത്തിനൊടുവിൽ അവരിൽ ഓരോരുത്തരും ഈ ക്രിമിനൽ പ്രവൃത്തികൾ ചെയ്തതിന് കുറ്റം ചുമത്തി, അവരെ പ്രത്യേക ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തുകൊണ്ട്, അവർക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കുന്ന വിധികൾ പുറപ്പെടുവിക്കുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. കൂടാതെ ഈ വിധികൾ പ്രത്യേക അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെക്കുകയും ചെയ്തു. തുടർന്ന്,  ഇന്ന്, ചൊവ്വാഴ്ച പ്രതികളെ റിയാദിൽ വധശിക്ഷക്ക് വിധേയരാക്കുകയായിരുന്നു.

സുരക്ഷ സ്ഥാപിക്കാനും നീതി നേടാനുമുള്ള  വ്യഗ്രത ആഭ്യന്തര മന്ത്രാലയം  സ്ഥിരീകരിക്കുകയും രാജ്യത്തിൻ്റെ സുരക്ഷയെ തകർക്കാനോ അതിൻ്റെ ഐക്യത്തെ അപകടത്തിലാക്കാനോ ശ്രമിക്കുന്ന ആരുടെയും വിധി ഇതായിരിക്കുമെന്ന് മന്ത്രാലയം ഓർമ്മിപ്പിക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്