യൂറോ 5 പെട്രോളും ഡീസലും പ്രാബല്യത്തിൽ വന്ന ശേഷം സൗദി അറേബ്യയിൽ ഇന്ധന വിലയിൽ മാറ്റം വരുമോ ? ഊർജ്ജ മന്ത്രാലയം പ്രതികരിക്കുന്നു
നിലവിലുണ്ടായിരുന്ന പെട്രോൾ, ഡീസൽ ഇന്ധനങ്ങൾക്ക് പകരം യൂറോ 5 ക്ലീൻ പെട്രോളും ഡീസലും വിപണിയിൽ അവതരിപ്പിക്കുന്നത് പൂർത്തിയായതായി സൗദി ഊർജ മന്ത്രാലയം പ്രഖ്യാപിച്ചതോടെ, ഇന്ധന വിലയിൽ മാറ്റമുണ്ടാകുമോ എന്ന സംശയത്തിന് സൗദി ഊർജ്ജ മന്ത്രാലയം വിശദീകരണം നൽകി.
യൂറോ 5 ക്ലീൻ പെട്രോളും ഡീസലും വിപണിയിൽ അവതരിപ്പിക്കുന്നത് പൂർത്തിയായതിന് ശേഷവും സൗദി അറേബ്യയിലെ ഇന്ധന വില മാറ്റമില്ലാതെ തുടരുമെന്നാണ് ഊർജ മന്ത്രാലയം വെളിപ്പെടുത്തിയത്.
രണ്ട് പുതിയ ഇന്ധനങ്ങളും നേരത്തെയുള്ള ഇന്ധനങ്ങൾ പോലെ എല്ലാ ഗതാഗത മാർഗ്ഗങ്ങൾക്കും അനുയോജ്യമാണെന്ന് മന്ത്രാലയം സൂചിപ്പിച്ചു,
പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി ഉയർന്ന കാര്യക്ഷമമായതും കുറഞ്ഞ മലിനീകരണവുമുള്ള ഇന്ധനം നൽകാനാണ് ഈ മാറ്റം ലക്ഷ്യമിടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa