സൗദിയിൽ അഞ്ച് വിദേശികളെ വധ ശിക്ഷക്ക് വിധേയരാക്കി
അസീർ മേഖലയിൽ അഞ്ച് യമനികളെ വധ ശിക്ഷക്ക് വിധേയരാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ഛു.
യമൻ പൗരനായ അഹ്മദ് ഹുസൈൻ അറാദിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലായിരുന്നു അഞ്ച് യമൻ പൗരന്മാരെ വധ ശിക്ഷക്ക് വിധേയരാക്കിയത്.
മോഷണത്തിനും കവർച്ചയ്ക്കുമായി ഒരു സംഘം രൂപീകരിച്ഛ പ്രതികൾ ഇരയെ തലയിൽ അടിക്കുകയും കൈവിലങ്ങിട്ട് ഉപേക്ഷിക്കുകയും അത് മരണത്തിലേക്ക് നയിക്കുകയുമായിരുന്നു.
പ്രതികളെ അറസ്റ്റ് ചെയ്ത സുരക്ഷാ വിഭാഗം കോടതിക്ക് റഫർ ചെയ്യുകയും വിചാരണക്കൊടുവിൽ കോടതി അഞ്ച് പേർക്കും ഹറാബ പ്രതിക്രിയ പ്രകാരം വധ ശിക്ഷ വിധിക്കുകയുമായിരുന്നു.
ശിക്ഷാ വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും പിന്തുണച്ചതോടെ വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ഇന്ന് – ബുധൻ – അഞ്ച് പ്രതികളെയും അസീറിൽ വധ ശിക്ഷക്ക് വിധേയരാക്കുകയും ചെയ്തതായി മന്ത്രാലയം വെളിപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa