Saturday, April 19, 2025
Saudi ArabiaTop Stories

ഊർജ മേഖലയിൽ 75 ശതമാനം  സൗദിവത്ക്കരണം വരുന്നു

റിയാദ് : ഊർജ മേഖലയിലെ 75 ശതമാനം തൊഴിലവസരങ്ങളും സൗദിവൽക്കരിക്കാനുള്ള പദ്ധതി മന്ത്രാലയം ആവിഷ്ക്കരിക്കുന്നതായി സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.

മറ്റ് മേഖലകളെ അപേക്ഷിച്ച് ഉയർന്ന സൗദിവൽക്കരണം കൈവരിക്കാൻ സൗദി ഊർജ മേഖലയ്ക്ക് മികച്ച അവസരങ്ങളുണ്ടെന്ന്  രാജകുമാരൻ ഹ്യൂമൻ കപ്പാസിറ്റി ഇനിഷ്യേറ്റീവിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.

“ആഗോള തലത്തിൽ ഊർജ മേഖല വെല്ലുവിളികൾ നേരിടുന്നു. ആഗോള സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഊർജ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം 15 ശതമാനമാണ്,” രാജകുമാരൻ പറഞ്ഞു.

അതേ  സമയം മറ്റ് സ്ഥാപനങ്ങളുമായി ചേർന്ന് മനുഷ്യവിഭവശേഷി വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും രാജകുമാരൻ കൂട്ടിച്ചേർത്തു.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്