റൊണാൾഡോക്ക് ശിക്ഷ വിധിച്ച് സൗദി ഫുട്ബോൾ അച്ഛടക്ക സമിതി
സൗദി പ്രോ ലീഗിലെ 21 ആം റൗണ്ട് മത്സരത്തിൽ അൽ ശബാബ് ആരാധകർക്ക് നേരെ മോശം പെരുമാറ്റം നടത്തിയ അൽ നസ്ർ ക്യാപ്റ്റൻ ക്രിസ്ത്യാനോ റൊണാൾഡോക്ക് സൗദി ഫുട്ബോൾ അസോസിയേഷൻ പിഴയും വിലക്കും ശിക്ഷയായി വിധിച്ചു.
ഒരു കളിയിൽ നിന്ന് വിലക്കും സൗദി ഫുട്ബോൾ അസോസിയേഷനു 10,000 റിയാൽ പിഴയും , പരാതി ഫയൽ ചെയ്യുന്നതിനുള്ള ഫീസിൻ്റെ ചിലവിലേക്ക്, അൽ-ഷബാബ് ക്ലബ്ബിന് 20,000 റിയാൽ പിഴയും ആണ് ശിക്ഷ വിധിച്ചത്.
അൽ ശബാബ് ആരാധകർ റോണാൾഡോക്ക് നേരെ മെസ്സി, മെസ്സി എന്ന് വിളിച്ച് പ്രകോപനം ഉയർത്തുകയും തിരിച്ച് റോണാൾഡോ കാണികൾക്ക് നേരെ അശ്ലീല രീതിയിൽ പെരുമാറുകയുമായിരുന്നു.
എന്നാൽ റൊണാൾഡോക്ക് പിഴ ചുമത്തിയതിൽ സമ്മിശ്ര പ്രതികരണം ആണ് വിവിധ കൊണുകളിൽ നിന്ന് വന്നിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa