സൗദി പ്രോ ലീഗ് മത്സരത്തിനിടെ ബാങ്ക് വിളിച്ചപ്പോൾ കളി നിർത്തി റഫറി; വീഡിയോ കാണാം
മക്ക: കഴിഞ്ഞ ദിവസം കിംഗ് അബ്ദുൽ അസീസ് സ്റ്റേഡിയത്തിൽ നടന്ന സൗദി പ്രോലീഗ് മത്സരത്തിനിടെ പള്ളിയിൽ നിന്ന് ബാങ്ക് വിളിക്കുന്നത് കേട്ട റഫറി ബാങ്ക് വിളി തീരും വരെ മത്സരം നിർത്തി വെക്കുന്ന രംഗം ശ്രദ്ധേയമായി.
അൽ തആവുനും അൽ വഹ്ദയും തമ്മിലുള്ള മത്സരത്തിനിടെ ആയിരുന്നു മഗ്‌രിബ് ബാങ്ക് വിളിച്ചതും റഫറി മത്സരം നിർത്തിയതും.
റഫറിയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ നിരവധി ആളുകളാണ് കമന്റുകൾ ചെയ്യുന്നത്.
മത്സരത്തിൽ ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി സമനില പാലിക്കുകയായിരുന്നു.
അതേ സമയം ഇന്നലെ റോണാൾഡോ ഇല്ലാതെ അൽ ഹസ്മുമായി ഏറ്റു മുട്ടിയ അൽ നസ്ർ 4 – 4 സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ബാങ്ക് വിളി കേട്ടപ്പോൾ കളി നിർത്താൻ വിസിലടിച്ച് റഫറി; സൗദി പ്രോ ലീഗിലെ ഈ രംഗം വൈറലാകുന്നു; വീഡിയോ കാണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa