പൈലറ്റ് ഭൂമുഖത്ത് നിന്ന് പോയി; സയാമീസ് ഇരട്ടകൾ വേർ പിരിഞ്ഞു: സന്തോഷത്തിനിടയിലും ക്യാപ്റ്റൻ ഫഹദ് ഒരു നൊമ്പരമാകുന്നു
റിയാദ്: റിയാദിലെ കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ മെഡിക്കൽ സംഘം ഇന്നലെ നൈജീരിയൻ ഇരട്ടകളായ ഹസാനയെയും ഹസീനയെയും വിജയകരമായി വേർപെടുത്തിയത് സൗദിയുടെ ചരിത്രത്തിലെ 60 ആമത് സയാമീസ് ഇരട്ടകളെ വേർപ്പെടുത്തൽ ശസ്ത്രക്രിയയായിരുന്നു.
രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകൻ സൽമാൻ രാജാവിൻ്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റെയും നിർദ്ദേശ പ്രകാരം നടന്ന ഓപ്പറേഷൻ രാജ്യത്തിൻ്റെ മെഡിക്കൽ, മാനുഷിക പ്രവർത്തനങ്ങളിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്.
അതേ സമയം സയാമീസ് ഇരട്ടകളുടെ വേർപ്പെടുത്തൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായ ഈ സന്ദർഭത്തിലും വേദനയോടെ ഓർക്കേണ്ട ഒരു നാമമാണ് സൗദി പൈലറ്റ്, ക്യാപ്റ്റൻ ഫഹദ് ഹുസൈന്റേത്.
ഇരട്ടകളെ മാസങ്ങൾക്ക് മുമ്പ് സൗദിയിലേക്ക് പരിശോധനകൾക്കായി കൊണ്ടു പോയത് ക്യാപ്റ്റൻ ഫഹദ് ഹുസ്സൈൻ പറത്തിയ സൗദിയുടെ മെഡിക്കൽ ഇവാക്വേഷൻ വിമാനത്തിലായിരുന്നു.
അന്ന് തന്റെ മക്കളെ ക്യാപ്റ്റൻ ലാളിച്ചതായും ഓപ്പറേഷൻ വിജയകരമാകുമെന്ന് ശുഭാപ്തി വിശ്വാസം നൽകിയതായും ഇരട്ടകളുടെ മാതാവ് വേദനയോടെ ഓർക്കുന്നു. എന്നാൽ റിയാദിൽ ജനുവരിയി നടന്ന ഒരു കാറപകടത്തിൽ ക്യാപ്റ്റൻ ഫഹദ് ഹുസ്സൈൻ മരണപ്പെടുകയായിരുന്നു.
തന്റെ മക്കൾ രണ്ട് പേരും ഇരു മെയ്യായ ഈ സന്ദർഭത്തിൽ ക്യാപ്റ്റൻ ഫഹദ് ഹുസ്സൈൻ അത് കാണാൻ ഭൂമുഖത്ത് ഇല്ലല്ലോ എന്ന സങ്കടം സയാമീസ് ഇരട്ടകളുടെ മാതാവ് പ്രകടിപ്പിച്ചു. ക്യാപ്റ്റൻ ഹുസ്സൈൻ കുഞ്ഞുങ്ങളെ ലാളിക്കുന്നതും ഇരട്ടകളുടെ മാതാവ് തന്റെ ദുഃഖം പങ്ക് വെക്കുന്നതുമായ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa