വിദേശികളുടെ ആശ്രിത ലെവി പുന:പരിശോധിക്കും
സൗദിയിലെ വിദേശികളുടെ ആശ്രിതർക്കുള്ള ലെവിയിൽ പുന:പരിശോധന നടത്തുന്നത് പഠിക്കുമെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ് ആൻ പറഞ്ഞു.
പ്രത്യേകിച്ച്, പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലേക്ക് ഉൽപ്പാദനക്ഷമതയുള്ള പ്രതിഭകളെ ആകർഷിക്കാൻ സൗദി അറേബ്യ ശ്രമിക്കുന്നതിനാലാണിതെന്ന്
അൽ-ജദ് ആൻ പറഞ്ഞു.
“ജലത്തിലും വൈദ്യുതിയിലും മറ്റുള്ളവയിലും ആശ്രിതർക്ക് ലഭ്യമാകുന്ന സാമ്പത്തിക പിന്തുണ കാരണം സർക്കാരിന് വരുന്ന സാമ്പത്തിക നഷ്ടം നികത്താൻ, വിദേശികളുടെ ആശ്രിതർക്ക് ലെവി ചുമത്താനുള്ള തീരുമാനം ആവശ്യമായിരുന്നു.” മന്ത്രി വ്യക്തമാക്കി.
അതേ സമയം സൗദിയിൽ വാറ്റ് ബുദ്ധിമുട്ടുള്ള സമയത്താണ് വന്നതെങ്കിലും പക്ഷേ അത് അന്ന് മികച്ച ഓപ്ഷനായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa