Saturday, September 21, 2024
FootballSaudi ArabiaTop Stories

ഇന്ന് ഇത്തിഹാദും ഹിലാലും തമ്മിൽ തീപ്പോരാട്ടം

റിയാദ്: ഏഷ്യൻ ചാംബ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൻ്റെ ഒന്നാം പാദത്തിൽ ഇന്ന് അൽ ഇത്തിഹാദും അൽ ഹിലാലും തമ്മിൽ ഏറ്റ് മുട്ടും.

സൗദി സമയം ഇന്ന് രാത്രി ഒമ്പത് മണിക്ക് കിംഗ്ഡം അരീനയിലാണ് മത്സരം നടക്കുക. ഇറാനിയൻ ക്ളബ് സെപഹാനെ 3-1ന് പരാജയപ്പെടുത്തിയാണു അൽ ഹിലാൽ ക്വാർട്ടർ യോഗ്യത നേടിയത്. ഉസ്ബെക് ക്ളബ് നവ്ബഹോറിനെ 2-1 നു പരജായപ്പെടുത്തിയായിരുന്നു ഇത്തിഹാദ് ക്വാർട്ടറിൽ കടന്നത്.

ഇന്നത്തെ മത്സരം ഏറെ വീറും വാശിയും നിറഞ്ഞതാകും എന്നുറപ്പാണ്. കാരണം , നാലു ദിവസം മുംബ് സൗദി പ്രോ ലീഗിൽ ഇരു ടീമുകളും തമ്മിൽ ഏറ്റു മുട്ടിയ മത്സരത്തിൽ അൽ ഹിലാൽ 3-1 നു ഇത്തിഹാദിനെ തോൽപ്പിച്ചതിൻ്റെ ചൂടാറും മുംബാണ് ഇന്നത്തെ മത്സരം എന്നത് തന്നെ.

കഴിഞ്ഞ ദിവസം അൽ ഐനിൽ വെച്ച് നടന്ന മറ്റൊരു ക്വാർട്ടർ ആദ്യ പാദ മത്സരത്തിൽ അൽ നസ്ർ മടക്കമില്ലാത്ത ഒരു ഗോളിനു അൽ ഐൻ ക്ളബിനോട് തോറ്റിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്