Thursday, April 17, 2025
Saudi ArabiaTop Stories

അൽ നസ്റിന് നാണം കെട്ട തോൽവി

സുപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ അൽ നസ്ർ 3 – 1 ന് സൗദി ലീഗിലെ 13 ആം സ്ഥാനക്കാരായ അൽ റാഇദ് നോട് നാണം കേട്ട തോൽവി ഏറ്റ് വാങ്ങി.

24 ആം മിനുട്ടിൽ അയ്മൻ യഹ്‌യയായിരുന്നു സൗദി ലീഗിലെ രണ്ടാമന്മാരായ അൽ നസറിന് വേണ്ടി ആശ്വാസ ഗോൾ നേടിയത്.

റൊണാൾഡോയും സാദിയോ മാനേയുമെല്ലാം 90 മിനുട്ട് നിറഞ്ഞ് കളിച്ച മത്സരത്തിലാണ് അൽ നസ്ർ നാണം കേട്ടത് എന്നത് ശ്രദ്ധേയമാണ്.

അൽ നസ്ർ പ്രതിരോധം തീരെ ദുർബലമാണെന്നും ഗോളടിക്കാൻ മുന്നേറ്റ നിര തുടർച്ചയായി മറന്ന് പോകുന്നതായും തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ഓരോ മത്സരങ്ങളും.

ഒരാഴ്‌ച മുമ്പ് അൽ നസ്റിന് സൗദി ലീഗിലെ ഏറ്റവും പിറകിൽ, 18 ആം സ്ഥാനത്തുള്ള അൽ ഹസ്മുമായി 4 – 4 സമനില വഴങ്ങേണ്ടി വന്നത് വലിയ വിമര്ശനം ഉയർത്തിയിരുന്നു.

കഴിഞ്ഞ ദിവസം അൽ ഐനിനോടും അതിനു മുമ്പ് അൽ ഹിലാലിനോടും തോൽവി ഏറ്റ് വാങ്ങിയതും അൽ നസ്‌റിന്റെ പ്രതിരോധത്തിനെതിരെ വിമര്ശനം ഉയരാൻ ഇടയാക്കിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്