റമളാൻ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതിയുടെ ആഹ്വാനം
മാർച്ച് 10 ഞായർ – അഥവാ – ശഅബാൻ 29 ന് ഈ വർഷത്തെ റമളാൻ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
നഗ്‌ന നേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ വഴിയോ മാസപ്പിറവി കണ്ടവർ അക്കാര്യം അടുത്തുള്ള കോടതിയെ സമീപിച്ച് സാക്ഷ്യപ്പെടുത്തണമെന്നും സുപ്രീം കോടതി അഭ്യർഥിച്ചു.
രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ രൂപീകരിച്ച നിരീക്ഷണ സമിതികളിൽ മാസപ്പിറവി നിരീക്ഷിക്കാൻ ഭാഗമായി അതിനുള്ള ദൈവീക പ്രതിഫലം നേടാൻ ശ്രമിക്കണമെന്നും സുപ്രീം കോടതി ആഹ്വാനം ചെയ്തു.
”കാരണം, നീതിയിലും ഭക്തിയിലും സഹകരിച്ച്, എല്ലാ മുസ്ലീങ്ങൾക്കും പ്രയോജനം ചെയ്യൽ അക്കാര്യത്തിൽ ഉണ്ടെന്നും.അല്ലാഹുവാണ് എല്ലാ വിജയങ്ങളുടെയും ദാതാവെന്നും, നമ്മുടെ പ്രവാചകൻ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെയും കുടുംബത്തിൻ്റെയും അദ്ദേഹത്തിൻ്റെ എല്ലാ കൂട്ടാളികളുടെയും മേൽ അല്ലാഹുവിൻ്റെ അനുഗ്രഹവും സമാധാനവും ഉണ്ടാകട്ടെ”- എന്നും സുപ്രീം കോടതി പ്രസ്താവനയിൽ രേഖപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa