Saturday, November 23, 2024
Saudi ArabiaTop Stories

വയറിനകത്താക്കി ജിദ്ദ എയർപോർട്ട് വഴി മയക്ക് മരുന്ന് കടത്താനുള്ള യാത്രക്കാരുടെ ശ്രമം തകർത്തു

ജിദ്ദ : സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കള്ളക്കടത്ത് ശ്രമങ്ങൾ തകർത്തു.

2 കിലോഗ്രാം കൊക്കെയ്നും 878.2 ഗ്രാം ഹെറോയിനും എയർപോർട്ട് വഴി സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച യാത്രക്കാരിൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നു.

രാജ്യത്തേക്ക് പ്രവേശിക്കുകയായിരുന്നു യാത്രക്കാരുടെ വയറിനുള്ളിലാണ് മയക്കുമരുന്ന് തന്ത്രപരമായി ഒളിപ്പിച്ചിരുന്നത്.

കള്ളക്കടത്ത് തടയാനുള്ള അധികൃതരുടെ കർശനമായ നിരീക്ഷണങ്ങളുടെയും പ്രതിബന്ധതയുടെയും തെളിവാണ് ഈ നീക്കം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്